പന്തീരാങ്കാവ്
04 മെയ് 2023
മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ്റെ ജോലി തടസപ്പെടുത്തിയതിന് കണ്ടാലറിയുന്ന 10 പേർക്കെതിരെ പൊലീസ് കേസെടുത്തു.
പന്തീരങ്കാവിനു സമീപം വള്ളിക്കുന്നിൽ ബുധനാഴ്ച ഉച്ചയോടെ വാഹന പരിശോധന നടത്തുകയായിരുന്ന മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുമായി പ്രദേശത്തുകാരനായ ഒരാൾ തർക്കിക്കുകയും ആക്ഷേപിച്ച് സംസാരിക്കുകയും ചെയ്യവെ കൂടി നിന്നവരിൽ ഒരാൾ ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
പ്രചരിപ്പിച്ച
വീഡിയോയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ അവിടം വിട്ടു പോയി എന്നാണ് മനസിലാകുന്നത്.
ജോലി തടസപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുടെ പരാതിയിലാണ് പന്തീരങ്കാവ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 10 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ