Header Ads Widget

Responsive Advertisement
പെരുമണ്ണ
16 മെയ് 2023

ഹാൻറ്  ബാഗിൽ സൂക്ഷിച്ച മൊബൈൽ ഫോൺ കത്തിയമർന്നു. പെരുമണ്ണ സ്വദേശിയായ ചക്കിട്ടും കണ്ടി കോയയുടെ മകൾ ജംഷീനയുടെ ഫോണിനാണ് തീപിടിച്ച് നശിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയാണ് സംഭവം.
പുത്തൂർ മഠത്തെ കടയിൽ പോയി വന്ന ശേഷം ഫോണും 1500 രൂപയും ഹാൻഡ് ബാഗിൽ വെച്ചതായിരുന്നുവെന്ന് വീട്ടമ്മ പറഞ്ഞു. അല്പസമയത്തിന് ശേഷം ബാഗിൽ നിന്നും ശക്തമായ രീതിയിൽ പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ബാഗ് വീട്ടിന്റെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞെന്നും അല്ലാത്ത പക്ഷം വീടിനു തീ പിടിച്ചേനെ എന്നും ജംഷീന പറഞ്ഞു. ബാഗിലുണ്ടായിരുന്ന 1500 രൂപയും കത്തിനശിച്ചു. മൊബൈൽ ഫോണിന്റെ ബാറ്ററി പൂർണ്ണമായും ഉരുകി ഒലിച്ചിട്ടുണ്ട്. ഏതാണ്ട് രണ്ട് വർഷം മുമ്പെ 12000 രൂപ മുടക്കി വാങ്ങിയതാണ് മൊബൈൽ ഫോണെന്നും ജംഷീന പറഞ്ഞു.

Post a Comment