പന്തീരാങ്കാവ്
19 മെയ് 2023
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വയൽ നികത്തൽ സജീവം. നിർമ്മാണ അവശിഷ്ടങ്ങളും മണ്ണും തള്ളിയാണ് തണ്ണീർതടങ്ങളും വയലുകളും നികത്തിയെടുക്കുന്നത്. മഴയെത്തും മുമ്പെ നികത്തൽ സജീവമാവുകയാണ്. കൊടിനാട്ട് മുക്ക് ചാത്തോത്തറ റോഡരികിലെ വയലിൽ ലോഡ് കണക്കിന് നിർമ്മാണ അവശിഷ്ടങ്ങളും മണ്ണുമിട്ട് നികത്തൽ തുടരുകയാണ്.
മാവത്തുംപടി മൈതാനത്തിന് സമീപം നിർമ്മാണ അവശിഷടങ്ങൾ തള്ളിക്കൊണ്ടിരിക്കുകയാണ്.
കൂടത്തും പാറയിൽ ദേശീയ പാതയോരത്ത് കുന്നത്തു പാലം റോഡിൽ ബുധനാഴ്ച രാത്രിയോടെ കെട്ടിടാവശിഷ്ടങ്ങളും മാലിന്യങ്ങളും തള്ളി തണ്ണീർതടം നികത്തു വാൻ തുടങ്ങിക്കഴിഞ്ഞു.
തണ്ണീർതടങ്ങളും നീരുറവകളും സംരക്ഷിക്കാനെന്ന പേരിൽ നിരവധി പരിപാടികൾ സർക്കാർ തലത്തിൽ ഉത്ഘാടനം ചെയ്യുന്നുണ്ടെങ്കിലും നാടുനീളെ നിയമങ്ങൾ കാറ്റിൽ പറത്തി തണ്ണീർതടങ്ങൾ നികത്തുകയാണ്. തരം മാറ്റലിൻ്റെ മറപിടിച്ചാണ് നിയമാനുസൃതം തരം മാറ്റൽ സാധ്യമല്ലാത്ത സ്ഥലങ്ങൾ നികത്തുന്നത്. പന്തീരങ്കാവ് അങ്ങാടിക്ക് സമീപവും മാവത്തും പടിയിലെ സ്കൂളിന് സമീപവും വയലിൽ നിർമ്മാണ പ്രവർത്തികളും പുരോഗമിക്കുകയാണ്.
അധികാരികളുടെ ഒത്താശയോടെയാണ് ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ