Header Ads Widget

Responsive Advertisement
കോഴിക്കോട് 
28 മെയ് 2023
 ഉപഭോക്തൃ രംഗത്തെ ചൂഷണങ്ങൾക്കെതിരെ ജാഗ്രത പുലർത്തുക എന്നത് സമൂഹത്തിന്റെ മൊത്തം ബാധ്യതയാണെന്നും മൗനമവലംബിക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ അഴിമതിയും അരാചകത്വവുമാണ് ഫലമെന്നും ഡോ: അബ്ദുസമദ് സമദാനി എം.പി. അഭിപ്രായപ്പെട്ടു. കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരളയുടെ പതിമൂന്നാം സംസ്ഥാന സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ അധ്യക്ഷനായി. ചടങ്ങിൽമുൻ മന്ത്രി ജി.സുധാകരൻ ഉപഭോക്തൃ രത്ന അവാർഡ് ഏറ്റുവാങ്ങി. ഉപഭോക്തൃ മിത്ര പുരസ്ക്കാരം സിദ്ദീഖ് തയ്യിലിനും മികച്ച പത്രപ്രവർത്തന ത്തിനുള്ള പുരസ്ക്കാരം മാവൂർ പ്രസ് ക്ലബിനും അബ്ദുസമദ് സമദാനിയും ജി.സുധാകരനും ചേർന്ന് നൽകി. സ്വാഗതസംഘം ചെയർമാൻ പി.അബ്ദുൽ മജീദ്, സകരിയ്യ പള്ളിക്കണ്ടി.  സഖറിയാസ് എൻ.സേവ്യർ ,ഗോപാലകൃഷ്ണൻ പെരുമ്പാവൂർ, കെ.എൻ. അനിൽകുമാർ , സന്തോഷ് തുറയൂർ, ടി.വി.എം. റിയാസ് എന്നിവർ സംസാരിച്ചു.

Post a Comment