കോഴിക്കോട്
04 മെയ് 2023
കെട്ടിട നികുതി വർധനവിനുംപെർമിറ്റ് ഫീസ് വർധനവുമെതിരെ കൺസ്യൂമേഴ്സ് ഫെഡറേഷൻ കോഴിക്കോട്ട് നിൽപ്പ് സമരം സംഘടിപ്പിച്ചു.
അനിയന്ത്രിതമായ തോതിൽ കെട്ടിട നികുതിയും പെർമിറ്റ് ഫീസും വർധിപ്പിച്ച നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള (സി. എഫ്.കെ) കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റ് പടിക്കൽ നിൽപ്പ് സമരം സംഘടിപ്പിച്ചത്.
സംസ്ഥാന വർക്കിംഗ് ചെയർമാൻ പി.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സകരിയ്യ പള്ളിക്കണ്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സന്തോഷ് തുറയൂർ, കൊടമ്പാട്ടിൽഅസീസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.മുഹമ്മദ് ബഷീർ, കെ.പി.അബ്ദുൽ ലത്തീഫ്, ടി.വി.എം. റിയാസ്, സംസ്ഥാന സെക്രട്ടറി രമ ബാബു, എം.പി. മണി എന്നിവർ സംസാരിച്ചു. പെട്രോൾ പമ്പുകളിൽ ഡെൻസിറ്റി പരിശോധന നടത്തി ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും പെട്രോൾ പമ്പിലെ റീഡിംഗ് കൃത്യത ഉറപ്പ് വരുത്തുന്നതിന്നും ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്ന നടപടികൾക്കെതിരെ ശക്തമായ സമര പരിപാടികൾക്ക് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള നേതൃത്വം നൽകുമെന്നും ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ