Header Ads Widget

Responsive Advertisement
 സി പി ഐ (എം) പുത്തൂർമഠം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടം എ കെ ജി ഭവൻ  സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗവും, മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുമായ  കെ കെ ശൈലജ ടീച്ചർ ഉൽഘാടനം ചെയ്തു.
സി പി ഐ (എം) ഏരിയാ സെക്രട്ടറി പി ഷൈ പു അദ്ധ്യക്ഷത വഹിച്ചു.
ഓഫീസിനോടനുബന്ധിച്ചുള്ള കെ പി വേലായുധൻ സ്മാരക ഹാൾ ജില്ലാ സെക്രട്ടറിയേറ്റംഗം ജോർജ് എം തോമസ് ഉൽഘാടനം ചെയ്തു.
ലൈബ്രറി ആൻറ് റീഡിംഗ് റൂം ADV  പിടിഎ റഹീം MLA ഉൽഘാടനം ചെയ്തു. 
 കെ പി വേലായുധൻ ഫോട്ടോ, ലെനിൻ പ്രതിമ അനാച്ഛാദനം ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേമനാഥ് നിർവഹിച്ചു.
കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ എ.പുരുഷോത്തമൻ പതാക ഉയർത്തി. നിർമ്മാണ കമ്മിറ്റി കൺവീനർ വി പി രവീന്ദ്രൻ  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ  എൽ ഡി എഫ് നേതാക്കളായ സി സുന്ദരൻ, കെ കെ സലീം, അബ്ദുൾ നാസർ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സജിത് കെ ഇല്ലത്ത് താഴം  വരച്ച ശൈലജ ടീച്ചറുടെ ഛായ ചിത്രവും, ലോക്കൽ കമ്മിറ്റിയുടെ ഉപഹാരവും ശൈലജ ടീച്ചർക്ക് കൈമാറി.
തെക്കേടത്ത് അശോകൻ എൻ വി കുഞ്ഞാമു, വി പി മാധവൻ മാസ്റ്റർ  എന്നിവർക്കുള്ള ലോക്കൽ കമ്മിറ്റിയുടെ ഉപഹാര സമർപ്പണം ശൈലജ ടീച്ചർ നിർവ്വഹിച്ചു.
വേദിയിൽ ഇല്ലത്ത് താഴം കലാസമിതിടെ നുര സംഗീത ശിൽപ്പം, നാടൻപാട്ട് എന്നിവ അരങ്ങേറി.
എൽ സി സെക്രട്ടറി വി പി സുരേന്ദ്രൻ സ്വാഗതവും ഇ എം പ്രകാശൻ നന്ദിയും പ്രകാശിപ്പിച്ചു

Post a Comment