ഒളവണ്ണ
04 മെയ് 2023
ഒളവണ്ണ കൊടി നാട്ടുമുക്കിൽ ഫ്രൂട്ട് ഷോപ്പ് കേന്ദ്രീകരിച്ച് ഹാൻസ് വിൽപന നടത്തിവന്ന രഞ്ചു (30 ) അറസ്റ്റിലായി. ഇയാളുടെ കടയിൽ നിന്നും 800 ഓളം ഹാൻസ് പാക്കറ്റുകളും പൊലിസ് കണ്ടെടുത്തു. ഷോപ്പിലെ മേശക്കടിയിൽ രഹസ്യ അറ നിർമ്മിച്ചാണ് ഇയാൾ ഹാൻസ് സൂക്ഷിച്ചിരുന്നത്. നല്ലളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പന്തീരങ്കാവ് സ്റ്റേഷൻ്റെയും നല്ലളം സ്റ്റേഷൻ്റെയും അതിർത്തി പ്രദേശമായതിനാൽ പൊലീസിൻ്റെ ശ്രദ്ധ ഈ ഭാഗത്ത് കുറവാണെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്. പ്രദേശത്തെ വിൽപ്പനക്കെതിരെ ശക്തമായ നടപടി പൊലീസ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സെപഷ്യൽ ബ്രാഞ്ച്ACP ഉമേഷിൻ്റെ നിർദ്ദേശത്തെ തുടർന്നാണ് ഇന്നത്തെ നടപടി. പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ