കൊടൽ നടക്കാവ്
05 മെയ് 2023
ഒളവണ്ണ ഗ്രാമ പഞ്ചായത്തിലെ കൊടൽ നടക്കാവിൽ ലൈഫ് പദ്ധതിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി. പെരുളിപറമ്പ് അപ്പുട്ടി പ്രേമ ദമ്പതികളുടെ ചിരകാല സ്വപ്നമാണ് ഇതോടൊ സാക്ഷാത്കരിച്ചത്. മെയ് നാലിന് വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി പ്രേമക്ക് താക്കോൽ കൈമാറി.
പഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പൊതുപ്രവത്തകർ നാട്ടുകാർ ചടങ്ങിൽ പങ്കുകൊണ്ട്. ലൈവ് ഒന്നാം ഘട്ടത്തിൽ അനുവദിച്ച 150 വീടുകളിൽ 86 എണ്ണമാണ് പൂർത്തീകരിച്ചിട്ടുള്ളത്. മറ്റുള്ളവയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലൈഫ്രിൽ അനുവദിക്കുന്ന 4 ലക്ഷത്തിന് പുറമെ സ്ഥലം ഇല്ലാത്ത 41 പേർക്ക് 2 ലക്ഷം വീതം പഞ്ചായത്ത് സഹായധനം നൽകിയിട്ടുണ്ട്. ലൈഫ് രണ്ടാം ഘട്ടത്തിൽ ലഭിച്ച അപേക്ഷകളിൽ നിന്നും അർഹതയുള്ള 317 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും ഇദ്യോഗസ്ഥർ വ്യക്തമാക്കി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ