പന്തീരാങ്കാവ്
09 മെയ് 2023
സുഹൃത്തിനൊപ്പം ബൈക്കിന്റെ പിറകിൽ സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥി ലോറിയിടിച്ച് മരിച്ചു. വള്ളിക്കുന്ന്, ഇളമനപാടം, പൊന്നാത്ത് പറമ്പ് ഷെനിത്ത് - നിഷ ദമ്പതികളുടെ മകൻ അശ്വിൻ (19) ആണ് മരണപ്പെട്ടത്. സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ടിപ്പർ ലോറി ബൈക്കിൻ്റെ പിറകിൽ ഇടിച്ചാണ് അപകടം
ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ പാലാഴി സൈബർ പാർക്കിന് മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിന്റെ പിറകിൽ അതേ ദിശയിൽ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ബൈക്ക് ഓടിച്ചിരുന്ന പുത്തൂർമഠം മുതുവന സുജിത് (19) പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പന്തീരാങ്കാവ് പി.വി.എസ് കോളേജ് അവസാന വർഷ ബിരുദ വിദ്യാർത്ഥിയാണ് മരണപ്പെട്ട അശ്വിൻ.
സഹോദരങ്ങൾ: അശ്വനി, അശ്വന്ത്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ