പെരുമണ്ണ
03 ജൂൺ 2023
പെരുമണ്ണയിൽ വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം നടത്തി.
''ക്ലീൻ പെരുമണ്ണ ഗ്രീൻ പെരുമണ്ണ" പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ തെങ്ങിൻ തൈകൾ ഉൾപെടയുള്ള 25000 വൃക്ഷത്തൈകൾ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഉൽപ്പാദിപ്പിച്ചു.
ഇവയുടെ വിതരണ ഉദ്ഘാടനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പി മാധവൻ നിർവ്വഹിച്ചു.
പെരുമണ്ണ വെള്ളായികോട്ട് ചാലിയാർ തീരത്താണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. പെരുമണ്ണ പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻറർ കോമ്പൗണ്ടിലാണ് നെല്ലി, കണിക്കൊന്ന പൂമരുത്, ബദാം, കൂവളം, മലവേപ്പ് തുടങ്ങിയ ഇരുപതത്തിലൊന്നായിരം തൈകൾ ഉത്പാദിപ്പിച്ചത്.
"കേര സമൃദ്ധി" പദ്ധതിക്കായി പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് പത്തിലെ പുറ്റേക്കടവിൽ കഴിഞ്ഞ വർഷം സർവ്വേ ചെയ്തു കിട്ടിയ പുഴ പുറമ്പോക്ക് ഭൂമിയിലാണ് 4000 കുറ്റ്യാടി ഇനം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ചത്.
ഈ രണ്ടു പ്രവർത്തികൾക്കായി ആകെ 951 തൊഴിൽ ദിനങ്ങളിലായി 777394 രൂപയാണ് ചിലവാക്കിയത്. കടുത്ത വേനലിനെ തരണം ചെയ്താണ് തൊഴിലുറപ്പ് തൊഴിലാളികളാണ് രണ്ടു നഴ്സറികളും വിജയകരമാക്കിയത്.
ഉല്പാദിപ്പിച്ച മുഴുവൻ തൈകളും കുടുംബശ്രീ മുഖേന വിതരണം ചെയ്യുകയും ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ അവ നട്ടുപിടിപ്പിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ പ്രവർത്തിക്കായി 9000 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷിയും അവർ പങ്കുവെച്ചു.
വിതരണ ഉത്ഘാടന ചടങ്ങിൽ
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി കോഴിക്കോട് ജില്ലാ കോർഡിനേറ്റർ ശ്രീ.വി സുദേശൻ മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.സി.ഉഷ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ, എം എ പ്രതീഷ് , തൊഴിലുറപ്പ് പദ്ധതി എൻജിനീയർ വി മജ്‌നാസ്, ഓവർസീയർ ദിനീഷ് തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ