Header Ads Widget

Responsive Advertisement
പുത്തൂർ മഠം
1 ജൂൺ 2023
പ്രവേശനോത്സവ ദിനത്തിൽ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സന്നദ്ധ സംഘടന. ഫ്രണ്ട്സ് പുത്തൂർമഠം
ആണ് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകിയത്.
പുത്തൂർ മഠം എ എം യു പി സ്കൂളിലെ ഒന്നാം ക്ലാസിൽ പ്രവേശനം ലഭിച്ച 130 ലേറെ വിദ്യാർത്ഥികൾക്ക് ഫ്രണ്ട്സ് പുത്തൂർ മഠത്തിന്റെ ഉപഹാരം മുസ്തഫ എടക്കാട്  സമ്മാനിച്ചു.

പുത്തൂർമഠം എ എം യു പി സ്കൂളിൽ  പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ചാണ് സ്കൂളിലെ ആദ്യ ദിനത്തിൽ തന്നെ ഉപഹാരങ്ങൾ നൽകിയത്.
ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ചെറാട്ട് നൗഷാദ് അധ്യക്ഷനായിരുന്നു.  പെരുമണ്ണ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഴികണ്ടത്തിൽ പ്രേമദാസൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 
മുസ്തഫ എടക്കാട്,  സലാം പെരുമണ്ണ, വാർഡ് മെമ്പർമാരായ സെക്കീന. രമ്യ തട്ടാരിൽ, സമീറ വടക്കേ പറമ്പിൽ, മാനേജ്മെന്റ് കമ്മിറ്റിക്ക് വേണ്ടിഅലി പുളിക്കൽ താഴം, പിടിഎ വൈസ് പ്രസിഡണ്ടുമാരായ പി എം. ബിച്ചാലി, ഷെഫീഖ് വള്ളിക്കുന്ന്,  സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് മാഷ് തുടങ്ങിയവർ സംസാരിച്ചു.  കുട്ടികൾക്ക് സ്റ്റോറി ട്രെയിനർ നിസാർ പട്ടുവം മോട്ടിവേഷൻ ക്ലാസ് എടുത്തു.

Post a Comment