Header Ads Widget

Responsive Advertisement
പെരുമണ്ണ
1 ജൂൺ 2023

പെരുമണ്ണ ഇ.എം.എസ് ഹയർ സെക്കണ്ടറി സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ പ്രവേശനോത്സവദിനത്തിൽ ലഹരിക്കെതിരെ , 'Panch the devil away' പോഗ്രാം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.കെ അജിത ഉദ്ഘാടനം ചെയ്തു.
ലഹരി ഉപയോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ലഹരി പദാർത്ഥങ്ങളെ ജീവിതത്തിൽ നിന്നകറ്റി നിർത്താൻ കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
എക്സൈസ് ഇൻസ്പെക്ടർ റിമേഷ് , പ്രിവന്റീവ് ഓഫീസർ പ്രവീൺ ഐസക്ക്, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്ത്, പ്രശാന്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ബിജിഷ. പ്രിൻസിപ്പൽ ശ്രീമതി സുഗതകുമാരി . കെ , ഹെഡ്മിസ്ട്രസ്സ് ഷൈമള എൻ , പി.ടി.എ പ്രസിഡണ്ട് രാമകൃഷ്ണൻ മല്ലിശ്ശേരി, എ.പി. ടി.എ പ്രസിഡണ്ട് ബബിത.കെ,എസ്.പി.സി  പി.ടി.എ പ്രസിഡണ്ട് സുബ്രഹ്മണ്യൻ ഇ.കെ, രാജേഷ്.ആർ, ശറഫുദ്ദീൻ .കെ എന്നിവർ പങ്കെടുത്തു. സ്കൂളിലെ വിദ്യാർത്ഥികളും എസ്.പി.സി കേഡറ്റുകളും, അധ്യാപകരും രക്ഷിതാക്കളും പഞ്ച് ചെയ്ത് ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്തു.

Post a Comment