Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
14 ജൂൺ 2023

തണ്ണീർതടങ്ങൾ നികത്തു ന്നവർക്കെതിരെ നടപടി ശക്തമാക്കി ഒളവണ്ണ വില്ലേജ് ഉദ്യോഗസ്ഥർ. ഏതാനും ദിവസങ്ങൾക്ക് മുമ്പ്
ദേശീയപാത 66 ന് സമീപം കൂടത്തും പാറയിൽ കൂടത്തുംപാറ കുന്നത്തു പാലം റോഡരികിലെ ഡാറ്റാബേങ്കിൽ ഉൾപ്പെട്ട സ്ഥലം മണ്ണിട്ട് നികത്താൻ തുടങ്ങിയിരുന്നു. തുടർന്ന് സ്ഥലമുടക്കെതിരെ  ഒളവണ്ണ വില്ലേജ് ഓഫീസർ  ശക്തമായ നടപടിയെടുത്തതിനെ തുടർന്ന്  നീർത്തടത്തിൽ നിക്ഷേപിച്ച മണ്ണ് ബുധനാഴ്ച രാവിലെ  നീക്കം ചെയ്യാൻ ആരംഭിച്ചു.
ജെ സി ബി ഉചയോഗിച്ച് മണ്ണ് കോരിയെടുത്ത്  ടിപ്പർ ലോറിയിൽ കൊണ്ട് പോവുകയാണ്. ഈ മണ്ണ് മറ്റിടങ്ങളിൽ വയൽ നികത്താൻ ഉപയോഗിക്കില്ലെന്ന് ഉറപ്പു വരുത്താനുള്ള നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.   
ഒളവണ്ണ പള്ളിപ്പുറത്ത്‌ മണ്ണിട്ട് നികത്തിയ വയലിൽ നിന്നും വില്ലേജ് ഉദ്യോഗസ്ഥരുടെ നടപടിയെ തുടർന്ന് മെയ് 30ന്  മണ്ണ് എടുത്തു മാറ്റിയിരുന്നു.
ഒളവണ്ണ പഞ്ചായത്തിൽ വയൽ നികത്തൽ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ആവശ്യമെങ്കിൽ കോടതി നടപടിക്കലേക്കും കടക്കുമെന്നും വില്ലേജ് ഓഫീസർ പി.പി.പ്രസാദ് വ്യക്തമാക്കി.

Post a Comment