16 ജൂൺ 2023
തിരുവമ്പാടി തമ്പലമണ്ണ പൊയിലിങ്ങാ പുഴയിലെ സിലോൺ കടവിൽ കാറ് പുഴയിലേക്ക് വീണ അപകടത്തിൽ ഒരാൾ മരിച്ചു. മുക്കം തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശി മുഹാജിറാണ് മരണപ്പെട്ടത്.
രണ്ടുപേരായിരുന്നു കാറിൽ ഉണ്ടായിരുന്നത് കൂടെയുണ്ടായിരുന്ന റഹീസ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ11 മണിയോടുകൂടിയായിരുന്നു അപകടം.
പ്രദേശത്ത് റോഡ് പണിയിൽ ഏർപ്പെട്ട തൊഴിലാളികളാണ് അപകടം നടന്നത് ആദ്യം കണ്ടത്.
തൊഴിലാളികൾ വിവരമറിച്ചതിന് തുടർന്ന് നാട്ടുകാരും മുക്കം ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇരുവരെയും തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തോട്ടത്തിൽ കടവ് പച്ചക്കാട് സ്വദേശി മുഹാജിർ മരണപ്പെടുകയായിരുന്നു.
മുഹാജിറിന്റെ മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
മുഹാജിറിന്റെ മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ