പന്തീരാങ്കാവ്
18 ജൂൺ 2023
ഒളവണ്ണ ഫാമിലി ഹെൽത്ത് സെൻ്ററിലെ 5 സബ് സെന്ററുകളിലെ ആശാവർക്കർമാർക്ക് സ്ഥലം മാറ്റം. സബ്സെന്റർ മാറ്റി വർക്ക് ചെയുവാൻ നിർദ്ദേശിച്ചതിൽ പ്രതിഷേധവുമായി ആശാവർകാർമാർ രംഗത്തെത്തി.
16 ജൂൺ 2023 ന് വെള്ളിയാഴ്ച
ഹെൽത്ത് സെൻ്ററിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുമ്പിൽ ആശാ വർക്കർമാർ സൂചനാ സമരം നടത്തി.
നിലവിൽ അവരവരുടെ പ്രദേശത്ത് തന്നെയാണ് ആശാ വർക്കർമാരുടെ പ്രവർത്തനം. മറ്റിടത്തേക്ക് മാറേണ്ടി വരുമ്പോൾ യാത്രാ ചിലവു കൂടുമെന്ന് മാത്രമല്ല പ്രദേശത്തെ വിവരശേഖരത്തിനടകം പ്രയാസം നേരിടുമെന്നുമാണ് ആശാ പ്രവർത്തകർ പറയുന്നത്. ആശാ വർക്കർമാരുടെ ചുമതലയുള്ള എൻ എച്ച് എം സൂപ്പർവൈസറെ വിവരം അറിയിക്കാതെയാണ് സ്ഥലം മാറ്റനടപടിയെന്നും ആശാ പ്രവർത്തകർ പറഞ്ഞു. ഇത്തരത്തിലുള്ള സ്ഥലം മാറ്റ നടപടിക്കെതിരെ ഒളവണ്ണ പഞ്ചായത്ത്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്തല ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും സ്ഥലം മാറ്റ നടപടി പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം
സമരത്തിലേക്ക് കടക്കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി.
പ്രശ്നം ഉടൻ പരിഹരിച്ചില്ല എങ്കിൽ ആശാവർക്കർമാർ എഫ് എച്ച് സി യിൽ ശക്തമായ സമരം തുടരും എന്ന് അറിയിച്ചു കൊണ്ട് ആശാ യൂണിയൻ ബന്ധപ്പെട്ടവർക്ക് ഇന്ന് പരാതി നൽകിയിട്ടുണ്ട്.
സൂചന സമരത്തിന് ആശാ സൗത്ത് ഏരിയ സെക്രട്ടറി റസീന ടി, പഞ്ചായത്ത് ജോയിൻ സെക്രട്ടറി ശൈലജ, പ്രസിഡന്റ് പ്രീതി എ വി, വൈസ് പ്രസിഡന്റ് പ്രമിള, ആശാ വർക്കർമാർ ആയ നിഷാകുമാരി, അനിത തുടങ്ങിയവർ നേതൃത്വം നൽകി.
ഡെങ്കിപ്പനിയും എലിപ്പനിയും വർദ്ധിച്ചു വരുന്ന ഈ മഴക്കാലത്ത് ആശമാരുടെ പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ നടപടി ഉണ്ടാകണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ