Header Ads Widget

Responsive Advertisement
ഒളവണ്ണ
19 ജൂൺ 2023

ഒളവണ്ണ പഞ്ചായത്ത് തല വായന വാരാചരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനവും ഒളവണ്ണ എ .എൽ .പി. സ്കൂളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: പി.ശാരുതി ഉത്ഘാടനം നിർവ്വഹിച്ചു. 
വായനയുടെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും കുട്ടികളോട് സംവദിച്ചു. 
ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ കായിക വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ബാബുരാജൻ  പി, സബീല നടുവിലകത്ത്, ശ്രീമതി ഷിനി ഹരിദാസ്, ടിജോ പോൾ (BRC കോഴിക്കോട് ), ധാർമിക ദാസ് ( BRC കോഴിക്കോട് ) സ്കൂൾ മാനേജർ  വി ടി മാമുക്കോയ, സ്റ്റാഫ്‌ സെക്രട്ടറി  കെ .സമീർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികൾക്കായി കാവ്യ ശില്പശാല ശ്രീമതി രാധ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു. HM എം രഞ്ജിത്ത് സ്വാഗതം അർപ്പിച്ച പരിപാടിയിൽ പിടിഎ പ്രസിഡണ്ട് സി പി നൗഫൽ അധ്യക്ഷത വഹിച്ചു. മലയാളം ക്ലബ്ബ് കൺവീനർ കെ രാഗേഷ് പി നന്ദി അർപ്പിച്ചു.

Post a Comment