Header Ads Widget

Responsive Advertisement

ഒളവണ്ണ
2 ജൂൺ 2023
ഒളവണ്ണ ആയുര്‍വേദ ഡിസ്പെന്‍സറിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. നിലവിൽ പന്തീരങ്കാവ് അങ്ങാടിയിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിൻ്റെ ഒന്നാം നിലയിലാണ് ഡിസ്പപൻസറി പ്രവർത്തിക്കുന്നത്. 
നിരവധി വയോജനങ്ങളടക്കം ആശ്രയിക്കുന്ന ഇവിടേക്ക് കോവണികൾ കയറേണ്ടി വരുന്നത് വയോജനങ്ങൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടെ ഒരു കെട്ടിടം എന്ന ലക്ഷ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. കുന്നത്തു പാലം പാല കുറുമ്പ ക്ഷേത്രത്തിന് സമീപം കുന്നിൻ മുകളിലേക്കുള്ള വഴിയരികിലാണ് പുതിയ കെട്ടിടം ഒരുക്കുന്നത്.
ചിറയാട്ട് കുഞ്ഞിക്കോയയുടെ സ്മരണക്കായി കുടുംബം സൗജന്യമായി വിട്ടു നല്‍കിയ 7.5 സെന്‍റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഇരു നിലകളിലായി സ്റ്റോറും ഹാളും മറ്റു സൗകര്യങ്ങളും ഉള്ള വയോജന, ജൻ്റർ സൗഹൃദ കെട്ടിടമാണ് ഒരുങ്ങുക.
എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 80 ലക്ഷം രൂപയാണ് കെട്ടിടത്തിനായി അനുവദിച്ചിട്ടുള്ളത്. അതേ സമയം പന്തീരങ്കാവിലുള്ള കേന്ദ്രം ഒരു സബ്സെൻ്ററായി നിലനിർത്താൻ ശ്രമിക്കുമെന്നും പഞ്ചായത്തധികൃതർ വ്യക്തമാക്കി.
'ഇന്ന് രാവിലെ സംഘടിപ്പിച്ച ചടങ്ങിൽ  കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. 
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  പി ശാരുതി അധ്യക്ഷത വഹിച്ചു.
കോഴിക്കോട്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സജിത പൂക്കാടന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് രവി പറശ്ശേരി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മറ്റി അദ്ധ്യക്ഷന്‍മാരായ എം.സിന്ധു, പി മിനി, ബ്ലോക്ക് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റംല പുത്തലത്ത്, മെമ്പര്‍ ഷിനി ഹരിദാസ്, സെയ്തുല്‍ അക്ബര്‍, മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ ബാബു പറശ്ശേരി,വി പി സലീം, വിനോദ് മേക്കോത്, രമേശൻ ഇ, പനിക്കൽ പവിത്രൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ബാബുരാജന്‍ സ്വാഗതവും സ്വാഗത സംഘം കൺവീനർ ജയരാജൻ പലകുറുമ്പിൽ നന്ദിയും പറഞ്ഞു.

Post a Comment