Header Ads Widget

Responsive Advertisement
പന്തീരാങ്കാവ് 
26 ജൂൺ 2023

മൂന്ന് ദിവസങ്ങളിലായി മണക്കടവിൽ നടന്ന പന്തീരാങ്കാവ് സെക്ടർ എസ്  എസ് എഫ് സാഹിത്യോത്സവിൽ 
ഇരിങ്ങല്ലൂർ യൂണിറ്റ് ജേതാക്കളായി.
114 ഇനങ്ങളിലായി മുന്നൂറോളം പ്രതിഭകൾ മാറ്റുരച്ച പരിപാടിയിൽ  447 പോയിന്റ് നേടിയാണ് ഇരിങ്ങല്ലൂർ  യൂണിറ്റ് ജേതാക്കളായത്. 
പാലാഴി, പൂളേങ്കര  യൂണിറ്റുകൾ യഥാക്രമം രണ്ടും  മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. 
                   (ഇരിങ്ങല്ലൂർ ടീം)
ഖയാൻ ഇരിങ്ങല്ലൂർ കലാ പ്രതിഭയായും റംസാൻ കൈമ്പാലം സർഗ്ഗ പ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമം ഐ പി എഫ് കോഴിക്കോട് എഡിഷൻ ചീഫ് എക്സിക്യൂട്ടീവ് അക്ബർ സാദിഖ് ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു.
റഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ഫറൂഖ് സോൺ സെക്രട്ടറി 
സലീം സഖാഫി കൈമ്പാലം പ്രമേയ പ്രഭാഷണം നടത്തി. ഒളവണ്ണ  ഗ്രാമ പഞ്ചായത്ത് അംഗം ഷാജി പനങ്ങാവിൽ, റെനീഷ്, ലത്തീഫ് മാപ്പിള വീട്ടിൽ,  ഹമീദ് മൗലവി, വേലായുധൻ കാവിൽ (ബി ജെ പി ), അബ്ദുൽ അസീസ്, അഷ്‌റഫ്‌ മണക്കടവ്, സിറാജ് പൊയിലിൽ, അൻഷദ് തുടങ്ങി പ്രസംഗിച്ചു . ഹുസൈൻ നൂറാനി സ്വാഗതവും ഹാരിസ് മണക്കടവ് നന്ദിയും പറഞ്ഞു.

Post a Comment