Header Ads Widget

Responsive Advertisement
മാത്തറ
29 ജൂൺ 2023

മത്തറക്ക് സമീപം സ്വകാര്യ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന വീട്ടമ്മക്ക് നേരെ ബുധനാഴ്ച ഉച്ചയോടെയാണ് അക്രമം ഉണ്ടായത്.
ഇതേ അപ്പാർട്ട് മെൻ്റിൽ താഴെ ഒറ്റക്ക് താമസിക്കുന്ന ജുനൂസ് (49) ആണ് വീട്ടമ്മയെ അക്രമിച്ചത്. 
അക്രമണത്തിൽ തലക്ക് സാരമാമായി പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.
ഓടിയെത്തിയവരെ തോക്കു ചൂണ്ടി ഭയപ്പെടുത്തി  കടന്നു കളഞ്ഞ ജൂനൂസിനെ രാത്രിയോടെ പൊലീസ് പിടികൂടി.
സ്ഥലത്തെത്തിയ പന്തീരങ്കാവ് പൊലീസ് ഇൻസ്പക്ടർ ഗണേഷ് കുമാറും എസ്ഐ ധനഞ്ജയദാസും അടങ്ങുന്ന സംഘം ഇയാൾ താമസിച്ച മുറിയിൽ നിന്നും തോക്കും കഠാരയും ഫോണുകളും കണ്ടെടുത്തു. 
പരിശോധനയിൽ തോക്ക് ലൈസൻസ് ആവശ്യമില്ലാത്ത റബ്ബർ ബുള്ളറ്റ് ഉപയോഗിക്കന്ന ഇനമാണെന്നു വ്യക്തമായി. സ്ഥലത്തു നിന്നും മുങ്ങി രാത്രിയോടെ തിരികെ മുറിയിലെത്തിയ മത്തറ കോലോത്ത് പറമ്പിൽ ജൂനുസ്‌ - നെ വാതിൽ ചവിട്ടിത്തുറന്നാണ്  പൊലീസ് പിടികൂടിയത്. മുമ്പും ഇയാൾ അപ്പാർട്ട്മെൻറിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് താമസക്കാർ പറഞ്ഞു. ഇയാൾ ഏറെ പ്രശ്നക്കാരനാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

Post a Comment