Header Ads Widget

Responsive Advertisement

പെരുമണ്ണ 
03 ജൂൺ 2023

കേരള സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിലെ പെരുമണ്ണ വിസ്‌ഡം ഹബ്ബിൽ പ്രവർത്തിക്കുന്ന കോച്ചിങ്  സെന്റർ ഫോർ മൈനോറിറ്റി യൂത്തിൽ പി എസ് സി, യു പി എസ് സി മുതലായ മത്സരപ്പരീക്ഷ  പരിശീലനത്തിനായുള്ള 2023 ജൂലൈ   മുതൽ ഡിസംബർ  വരെയുള്ള ഹോളിഡേ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ന്യുനപക്ഷ വിഭാഗത്തിൽപ്പെട്ട താല്പര്യമുള്ള മുസ്ലിം, ക്രിസ്ത്യൻ, സിഖ്‌, ജൈന,  വിഭാഗത്തിൽ ഉള്ളവർക്കും പ്രവേശനം ലഭിക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ് എസ് എൽ സി  സർട്ടിഫിക്കറ്റിന്റെ കോപ്പിയും പാസ്പോർട്ട്  സൈസ്‌ ഫോട്ടോയും സഹിതം ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്
70347 26353 എന്ന നമ്പറിൽ കോർഡിനേറ്ററെ
ബന്ധപ്പെടാവുന്നതാണ്.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ   20.

Coordinator 
CCMY SubCentre - wisdom hub പെരുമണ്ണ  
9746385285

Post a Comment