Header Ads Widget

Responsive Advertisement

മലാപ്പറമ്പ് 
26 ജൂൺ 2023
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ
പൊതുജനങ്ങൾക്കായി ബോധവൽക്കരണ പരിപാടി  സംഘടിപ്പിച്ചു. കോഴിക്കോട്ടെ തണൽ ആത്മഹത്യാ പ്രതിരോധ കേന്ദ്രവും ചേതന - സെൻ്റർ ഫോർ ന്യൂറോ സൈക്യാട്രി യും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്.
മലാപ്പറമ്പ് ചേതനാ ഓഡിറ്റോറിയത്തിൽ
തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ലഹരിയെ കുറിച്ചുള്ള പ്രത്യേക ഷോർട്ട് ഫിലിം " ദി ഇൻവിസിബിൾ ഫ്രൻ്റ് " ൻ്റെ  പ്രദർശന ഉദ്ഘാടനം എംഎൽഎ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിച്ചു.
ന്യൂജൻ ലഹരിയും യുവതലമുറയും എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ 
പി. എം.സുരേഷ് കുമാർ സംസാരിച്ചു. മദ്യവും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ടോം വർഗീസ് ക്ലാസുകൾ എടുത്തു.
 പരിപാടിയിൽ ഡോക്ടർമാരായ വേണുഗോപാലൻ.ബി, എ.കെ അബ്ദുൽ ഖാദർ, പി.എ.
 അജിത,  സന്ധ്യ കുറുപ്പ്, എം.ജി. വിജയകുമാർ, അഡ്വക്കറ്റ് ഹമീദ്, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. 

Post a Comment