07 ജൂൺ 2023
മഴ കനത്തതോടെ മഴക്കെടുതിയുടെ വാർത്തകൾ വരികയാണ്.
ഇന്ന് വൈകുന്നേരം ശക്തമായ മഴയും ഇടിമിന്നലുമാണ് ജില്ലയിൽ പലയിടത്തും ഉണ്ടായത്. ശക്കമായ ഇടിമിന്നലിൽ
ഒളവണ്ണ പഞ്ചായത്തിലെ ഇയ്യാലിക്കുന്ന് തണ്ടാം തോട്ടത്തിൽ പ്രതീശൻ്റെ വീട്ടിൽ വ്യാപക നാശനഷടങ്ങളാണ് ഉണ്ടായത്. വീട്ടിലെ ടി.വി, ഹോം തിയേറ്റർ ഉൾപ്പെടെ ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗും കത്തിനശിച്ചു.
മുകൾ നിലയിലെ ചുമരിനും കേട്ടു പറ്റിയിട്ടുണ്ട്. മിന്നലിൽ പ്രതീശൻ്റെ മകൻ അതുലിൻ്റെ വിദ്യാഭ്യാസ സംബന്ധമായ എല്ലാ രേഖകളും കത്തിനശിച്ചു. ജനനസർട്ടിഫിക്കറ്റ്, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ എന്നിവയും കത്തി ചാമ്പലായി.
സമീപത്തെ തിരുത്തിയിൽ പ്രേമ, ലീല, ജാഫർ, ശ്രീധരൻ, നൂർജഹാൻ എന്നിവരുടെ വീട്ടിലെ ടിവിയടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങളും മിന്നലിൽ കത്തിനശിച്ചിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ