Header Ads Widget

Responsive Advertisement

ആൾ താമസമില്ലാത്ത വീട്ടിൽ കള്ളൻ കയറി. ഒളവണ്ണ പാലകുറുമ്പിൽ മീത്തൽ ശ്രീധരൻ്റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് മാസമായി മക്കളുടെ ഒപ്പം ഹൈദരബാദിലെ വീട്ടിലായിരുന്ന ശ്രീധരനും ഭാര്യ ശ്യാമളവല്ലിയും ജൂൺ 28 ന്  ബുധനാഴ്ച ഉച്ചക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ കള്ളൻ കയറിയത് മനസിലാകുന്നത്.
 (മുറിയിൽ സാധനങ്ങൾ വാരിയിട്ട നിലയിൽ)

 പിൻവാതിൽ തകർത്ത നിലയിലാണ് കണ്ടത്. മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച  അധാരമടക്കം ഇലക്ടിക് ഉപകരണങ്ങളും സ്റ്റീൽ പാത്രങ്ങളുമെല്ലാം കൊണ്ടുപോയെന്ന് വീട്ടമ്മ പറഞ്ഞു. പന്തീരങ്കാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌. വീടിന് സമീപത്ത് മദ്യ കുപ്പികളും മറ്റുമുണ്ട്. ഏക്കറുകളോളം ഒഴിഞ്ഞുകിടക്കുന്ന പാലകുറുമ്പ കുന്നിൽ മദ്യവിൽപ്പനയും മദ്യപാനവും തകൃതിയാണെന്നും പ്രദേശവാസികൾ പറഞ്ഞു.

Post a Comment