Header Ads Widget

Responsive Advertisement

പന്തീരങ്കാവ്
30 ജൂൺ 2023

പുളിക്കൽ ചെവിട്ടാണിക്കുന്ന്, കളക്കണ്ടിയിൽ അസ്സന്റെ മകൻ അന്തരിച്ച മുസ്തഫയുടെ നിർധനരായ കുടുംബത്തിന് വീട് നിർമ്മിക്കുന്നതിലേക്ക് കളക്കണ്ടിയിൽ മുസ്തഫ 2 ലക്ഷം രൂപ കൈമാറി. പുഴമ്പുറം പള്ളി ഇമാമിന്റെ സാന്നിധ്യത്തിൽ മുസ്തഫയുടെ ഉമ്മയാണ് കുടുംബത്തിന് പണം കൈമാറിയത്. 
ജൂൺ 25 ഞായറാഴ്ച്ച മുസ്ഥയുടെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ കൂടത്തിൽ അച്ചുതൻ അദ്ധ്യക്ഷതവഹിച്ചു. CPIM ഇരിങ്ങല്ലൂർ LC സിക്രട്ടറി വി. ശ്രീജ, സി. സുനിൽകുമാർ , ഇമ്പിച്ചിക്കോയ, M.M. ദാസൻ , K അനിൽകുമാർ ,    M. M. രമേശൻ , അബ്ബാസ്, P.C. സെയ്തലവി, പ്രശാന്ത്, ബഷീർ കിണാശ്ശേരി, ഉദയൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. മുസ്തഫയുടെ സുഹൃത്തുക്കളും , കുടുബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന് യു. അഖിലേഷ് നന്ദി പ്രകാശിപ്പിച്ചു.

Post a Comment