മണക്കടവ്
02 ജൂൺ 2023
കുന്ദംകുളങ്ങര എ.എൽ.പി. സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച കിച്ചൺ കം സ്റ്റോർ റൂം PTA റഹിം MLA ഉദ്ഘാടനം ചെയ്തു.
6 ലക്ഷം രൂപയാണ് ഇതിനു വേണ്ടി വകയിരുത്തിയത്. ജൂൺ 1 ന് സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പി.ഷാജി അദ്ധ്യക്ഷനായി. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് അംഗം ഹസീന പിലാക്കോത്ത്, എം ബാലൻ,
കെ.ജയശ്രീ,പി .എം വിനോദ് കുമാർ,രമ്യ സുജി, ടി.വി.റനീഷ്, ഷാജി കളത്തിങ്ങൽ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിണ്ടൻറ് ടി.പി.സുധീഷ് സ്വാഗതവും പ്രധാന അധ്യാപിക ജൂലി ഗോപൻ നന്ദിയും രേഖപ്പെടുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ