പന്തീരാങ്കാവ്
10 ജൂലൈ 2023
പാചകത്തിനിടെ അതിഥി തൊഴിലാളികൾക്ക് പൊള്ളലേറ്റു.
അതിഥി തൊഴിലാളികൾ താമസിച്ച പുത്തൂർമഠത്തെ കെട്ടിടത്തിൽ പാചകത്തിനിടെ പാചക വാതകം ചോർന്നാണ് രണ്ട് തൊഴിലാളികൾക്ക് പൊള്ളലേറ്റത്. പെരിശ്ശേരി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിടത്തിലെ രണ്ടാം നിലയിൽ തിങ്കളാഴ്ച രാവിലെ 5.30 ഓടെയാണ് അപകടം ഉണ്ടായത്.
കിടപ്പ് മുറിയിൽ തന്നെയായിരുന്നു പാചകം. പൊള്ളലേറ്റ രണ്ടു പേരിൽ മുഹമ്മദ് യൂസഫ് (33) ന് ഗുരുതരമായ
പൊള്ളലുണ്ട്.
സമീപവാസികൾ ഓടിയെത്തി ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവാഴി.
പന്തീരാങ്കാവ് പൊലീസും മീഞ്ചന്ത അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ