Header Ads Widget

Responsive Advertisement
രാമനാട്ടുകര
15 ജൂലൈ 2023
അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പരിശീലനം നൽകി. കുട്ടികളെ അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനും സ്വയം രക്ഷക്കും  ലക്ഷ്യമിട്ടാണ് സന്നദ്ധം എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
സേവാമന്ദിരം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് അടിയന്തര സാഹചര്യങ്ങൾ തരണം ചെയ്യാനും ദുരന്തനിവാരണ ജീവൻ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള പരിശീലനങ്ങൾ നൽകിയത്. കേരള ഫയർഫോഴ്സ് മീഞ്ചന്ത യൂണിറ്റിന്റെ നേതൃത്വത്തിൽ ഫയർ സ്റ്റേഷനിൽ വച്ചാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. 
തീപിടുത്തം, വെള്ളപ്പൊക്കം, ആഴമുള്ള കുഴികളിൽ അകപ്പെടൽ തുടങ്ങിയ അപകടകരമായ സാഹചര്യങ്ങളിൽ ആളുകളെ രക്ഷപ്പെടുത്തുന്ന പരിശീലനത്തിൽ 47 എൻഎസ്എസ് വളണ്ടിയേഴ്സ് നേരിട്ട് പങ്കെടുത്തു. പരിശീലന ക്ലാസുകൾക്ക് സ്റ്റേഷൻ ഓഫീസർ എം കെ പ്രമോദ് കുമാർ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഈ. ശിഹാബുദ്ദീൻ, സീനിയർ ഫയർ ഓഫീസർ എസ്. ബി സജിത്ത്, ഫയർ റെസ്ക്യൂ ഓഫീസർമാരായ വി.പി രാഗിൻ, എം.മുഹമ്മദ് സാനിക് എന്നിവർ നേതൃത്വം നൽകി. സന്നദ്ധം എന്ന് പേരിട്ട പ്രോഗ്രാമിന് സ്കൂൾ പ്രിൻസിപ്പാൾ  ശ്രീരഞ്ജിനി കെ വി, പി ടി എ പ്രസിഡൻറ്  എ വി അനിൽകുമാർ,പി ടി എ മെമ്പർ ബിൻഷാ എം. കെ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രശാന്ത് വിഎസ്, അധ്യാപകരായ സ്മിജാ പി എസ്, ചിത്തിര പി, പ്രജിത പി,സബിത സി. സി, ജിനേഷ് ടി പി, എൻ.എസ്.എസ് ലീഡർ ദേവിക ടി എന്നിവർ നേതൃത്വം നൽകി.

Post a Comment