Header Ads Widget

Responsive Advertisement
മാത്തറ
23 ജൂലൈ 2023

"ആദ്യം ആധാർ"  
ഒളവണ്ണ പഞ്ചായത്തിൽ ക്യാമ്പ് സംഘടിപ്പിച്ചു 

സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ഭാഗമായി ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ ആധാർ ക്യാമ്പ്  സംഘടിപ്പിച്ചു. പഞ്ചായത്തിലെ 1, 20, 21, 22 വാർഡുകൾക്കായി എം ജി നഗറിലെ പകൽ വീട്ടിലാണ്  5 വയസു വരെയുള്ള കുട്ടികൾക്ക്  ആധാർ എടുക്കാൻ ഉള്ള  സൗകര്യം ഒരുക്കിയത്. കോഴിക്കോട് സബ് കലക്ടർ വി ചെൽസാസിനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. പി ശാരുതി ചടങ്ങിൽ അധ്യക്ഷയായി. ക്യാമ്പിൽ 65 കുട്ടികൾക്കാണ് ആധാർ നൽകിയത്.
ജില്ലയിലെ മുഴുവൻ ആളുകൾക്കും ആധാർ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തിൽ ആവിഷ്കരിച്ച സമഗ്ര എൻറോൾമെന്റ് പരിപാടിയാണ്
 "ആദ്യം ആധാർ".
ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
വാർഡ് മെമ്പർമാരായ ഷൈനി കെ, റാഹില എം.എ, ജയദേവൻ വി ക്യാമ്പിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.


Post a Comment