Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
24 ജൂലൈ 2023
കൈലമഠം എം എം എൽ പി സ്കൂൾ നൂറിൻ്റെ നിറവിൽ. ഇന്ന് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ നൂറാം വാർഷിക പ്രഖ്യാപനം എം എൽ എ പി ടി എ റഹീം നിർവ്വഹിച്ചു.
മെറിറ്റ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.എസ് എസ് എൽ സി, പ്ലസടു പരീക്ഷകളിൽ വിജയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. 
മികച്ച ഭൗതിക സാഹചര്യങ്ങളും മികച്ച അദ്ധ്യാപനവും  വൈവിദ്യമാർന്ന പാഠ്യേതര പ്രവർത്തനവും ഒപ്പം പിടിഎയുടെ മികച്ച പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയമായ സ്കൂളാണ് കൈല മഠം സ്കൂൾ. നിലവിൽ 344 കുട്ടികളാണിവിടെ പഠിക്കുന്നത്.
സ്കൂളിൻ്റെ നൂറാം വാർഷിക മികച്ച പരിപാടികളോടെ വിപുലമായി ആഘോഷിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായി പിടിഎ ഭാരവാഹികൾ പറഞ്ഞു.
നൂറാം വാർഷിക പ്രഖ്യാപന ചടങ്ങിൽ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അദ്ധ്യക്ഷയായി. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ഉഷ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സാജിത എം, സ്കൂൾ മനേജർ എം എം സെയ്തലവി മാസ്റ്റർ,
 പി ടി എ പ്രസിഡണ്ട് അബ്ദുൾ ഫായിസ്
സി.എം, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ എം വിനോദ് കുമാർ, ഷാജി പനങ്ങാവിൽ തുടങ്ങി നിരവധി പേർ സംസാരിച്ചു.

Post a Comment