Header Ads Widget

Responsive Advertisement
കോഴിക്കോട്
26 ജൂലൈ 2023

താലൂക്ക് സര്‍വേയറെ കൈക്കൂലി വാങ്ങുന്നതിനിടെ  വിജിലന്‍സ് പിടികൂടി. താമരശേരി താലൂക്ക് സര്‍വേയര്‍ നസീറാണ് പിടിയിലായത്. 
താലൂക്ക് ഓഫീസില്‍ നടന്ന
തഹസിൽദാരുടെ യാത്രയയപ്പ് ചടങ്ങിനിടെയാണ് ഉദ്യോഗസ്ഥർ നസീറിനെ പിടികൂടിയത്.സ്ഥലവും റോഡും സര്‍വേ നടത്താനായി കൂടരഞ്ഞി സ്വദേശിയില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ശേഷം തഹസില്‍ദാരുടെ യാത്രയയപ്പ് ചടങ്ങിനായി താലൂക്ക് ഓഫീസില്‍ എത്തിയപ്പോഴാണ് വിജിലന്‍സ് നസീറിനെ പിടികൂടിയത്. ‍
നേരത്തെ നസീറിന് പതിനായിരം രൂപ കൈക്കൂലി നല്‍കിയെങ്കിലും സ്ഥലം മാത്രമാണ് സര്‍വേ നടത്തിയതെന്നും റോഡ് സര്‍വേക്കായി 20000 രൂപ കൂടി ആവശ്യപ്പെട്ടെന്ന  പരാതിയിലാണ് വിജിലൻസിൻ്റെ നടപടി.  നസീറിനെക്കുറിച്ച് നേരത്തെയും പരാതികള്‍ കിട്ടിയിരുന്നതായി വിജിലന്‍സ് ഡിവൈഎസ്പി സുനില്‍ കുമാര്‍ പറഞ്ഞു.
അതിനിടെ വിജിലൻസിന് ഒരു അബദ്ധവും പിണഞ്ഞു. കൈക്കൂലിക്കാരൻ എന്ന് കരുതി തഹസിൽദാരെയാണ് വിജിലൻസ് ആദ്യം പിടികൂടിയത്. തഹസിൽദാരും കൈക്കൂലി വാങ്ങിയ സർവേയറും ഒരേ കളറിലുള്ള ഷർട്ട് ധരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് പിന്നീട് വിജിലൻസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

Post a Comment