Header Ads Widget

Responsive Advertisement
കോഴിക്കോട് 
27 ജൂലൈ 2023
മണിപ്പൂരിലെ കലാപം തടയുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പൂർണ പരാജയമെന്ന് സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജി.നാരായണൻകുട്ടി.
മണിപ്പൂരിലെ സംഭവ വികാസങ്ങൾ ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തിയിരിക്കുകയാണ്. കലാപം അടിച്ചമർത്താനും ഇരു വിഭാഗങ്ങളേയും വിളിച്ച് ചേർത്ത് സമാധാനം പുന:സ്ഥാപിക്കാനുമുള്ള ചർച്ചക്ക് പ്രധാനമന്ത്രി മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
സി എം പി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 26 ജൂലൈ 2023 ന് കോഴിക്കോട്ട് നടന്ന മണിപ്പൂർ ഐക്യദാർഢ്യസദസ്സ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സിഎംപി ജില്ലാ സെക്രട്ടറി അഷ്റഫ് മണക്കടവ് അദ്ധ്യക്ഷനായി. ചാലിൽ മൊയ്തീൻ കോയ, എൻ.വിനോദ്, അഷ്റഫ് കായക്കൽ, എ.ഗോപാലകൃഷ്ണൻ, സുനിതാ പാലാട്ട്, സുധീഷ് ഫറോക്ക്, സച്ചിൻ പതിയേരി, സുബീഷ് കടലുണ്ടി തുടങ്ങിയവർ സംസാരിച്ചു.

Post a Comment