കോഴിക്കോട്
29 ജൂലൈ 2023
പന്തീരങ്കാവുകാരി ത്രിനയന അഭിനയിക്കുന്ന ആദ്യ സിനിമ ചിത്രീകരണം തുടങ്ങി.
ലാല എന്ന സിനിമയിലാണ് ഈ ഒൻപതാം ക്ലാസുകാരി മലയാള സിനിമയിലേക്ക് എത്തുന്നത്. പന്തീരങ്കാവ് സ്വദേശിയായ
ടി വി ധീരജ് ൻ്റെ മകളായ ത്രിനയന ധീരജ് ലാലയിൽ "ഇഷിത" എന്ന കഥാപാത്രത്തിനാണ് ജീവൻ
നൽകുന്നത്.
ചെറുപ്പം മുതൽ തന്നെ അഭിനയവും നൃത്ത- നൃത്ത്യേതര കലകളും അഭ്യസിച്ച ത്രിനയന സിബിഎസ് സി കലോത്സവത്തിൽ നാടോടി നൃത്തത്തിലും സ്കൂൾ കലോത്സവങ്ങളിൽ ഭരത നാട്യം, നാടോടി നൃത്തം എന്നീ ഇനങ്ങളിലും നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്.
ഒളവണ്ണ നാട്യാഞ്ചലി സ്കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസിൽ ഭരതനാട്ട്യം, കുച്ചിപ്പുടി എന്നിവയിൽ ഇപ്പോഴും പരിശീലനം തുടരുന്നുണ്ട്.
കോഴിക്കോട് പ്രൊവിഡൻസ് സ്കൂളിൽ 9-ാം ക്ലാസ് വിദ്യാർത്ഥിയായ ത്രിനയന.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ