ഒളവണ്ണ
30 ജൂലൈ 2023
മണിപ്പൂരിൽ മാസങ്ങളായി തുടരുന്നത് ക്രിസ്ത്യൻ വംശ ഹത്യയെന്ന് എസ്ഡിപിഐ. എസ്ഡിപിഐ കമ്പിളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലി ഉത്ഘാടനം ചെയ്യവെ ബ്രാഞ്ച് പ്രസിഡന്റ് റഈസ് വി പി പറഞ്ഞു.
കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന കൊലപാതകങ്ങളും ബലാൽസംഗവും ഉൾപ്പെടെ ആർഎസ്എസ് നടത്തുന്നത് സ്പോൺസേർഡ് വംശഹത്യയാണെന്ന് അദ്ദേഹം ആരോപിച്ചു. മണിപ്പൂരിലെ കൃസ്ത്യൻ സമൂഹത്തോട് ഐക്യപ്പെടുക,
സംഘ് പരിവാർ ഭീകരതക്കെതിരെ പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയ റാലി ജൂലൈ 27 ന് വ്യാഴാഴ്ച വൈകുന്നേരമാണ് സംഘടിപ്പിച്ചത്.
റാലിയിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്തു.
എസ്ഡിപിഐ കമ്പിളിപ്പറമ്പ് ബ്രാഞ്ച് വൈസ് പ്രസിഡണ്ടുമാരായ അഷ്റഫ് എ ടി, റുബീന കെ പി, സെക്രട്ടറി സൈഫു കള്ളിക്കുന്ന്, ജോ. സെക്രട്ടറിമാരായ മുസ്തഫ കെ ടി, ഷെറീന പി പി, ട്രഷറർ നൗഫൽ എ പി തുടങ്ങിയവർ പ്രതിഷേധറാലിക്ക് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ