Header Ads Widget

Responsive Advertisement
കോഴിക്കോട്
04 ജൂലൈ 2023

ബാഗ്ലൂരിൽ നിന്നും വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി എം.എ, യുമായി ബേപ്പൂർ സ്വദേശി പടന്നയിൽ ഹൗസിൽ റാസി.പി (29) എരഞ്ഞിക്കൽ സ്വദേശി കൊടമന ഹൗസിൽ അർജുൻ കെ (28) എന്നിവരെ നാർകോട്ടിക് സെൽ അസ്സി. കമീഷണർ  പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻ സാഫ്)  ബേപ്പൂർ സബ് ഇൻസ്പെക്ട്ടർ ഷുഹൈബ് കെ, എലത്തൂർ സബ് ഇൻസ്പെക്ടർ സന്ദീപ് ഇ എം എന്നിവർ ചേർന്ന് പിടികൂടി.   
           
റാസിയുടെ ബേപ്പൂരിലെ വീട്ടിൽ നിന്ന് 47.830 ഗ്രാം എം.ഡി എം എ  പരിശോധനയിൽ ബേപ്പൂർ പോലീസ് കണ്ടെടുത്തു. എരഞ്ഞിക്കൽ കൈ പുറത്ത് പാലം റോഡിൽ വച്ച് 630 ഗ്രാം കഞ്ചാവും, 3.2 ഗ്രാം എം.ഡി എം.എ യുമായിട്ടാണ് അർജുൻ എലത്തൂർ പോലീസിന്റെ പിടിയിലായത്
ഡപ്യൂട്ടി പോലീസ് കമ്മീഷണർ കെ. ഇ ബൈജു ഐ.പി എസ്  ന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ ലഹരിക്കെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും,  ബേപ്പൂർ , എലത്തൂർ  പോലീസും നടത്തിയ പരിശോധനയിലാണ്  ഇവർ പിടിയിലായത്.
പിടിയിലായ ഇവർ ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും ലഹരി മാഫിയയുമായുള്ള ബന്ധവും പരിശോധനയിൽ ആണെന്നും ഇവരുടെ ബാങ്ക് അകൗണ്ട് വിവരങ്ങളും, ഫോൺ രേഖകളും പരിശോധിച്ച് വിശധമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്നും ബേപ്പൂർ ഇൻസ്പെക്ടർ ബിശ്വാസ്.എൻ, എലത്തൂർ ഇൻസ്പെക്ടർ സായൂജ് കുമാർ എ എന്നിവർ പറഞ്ഞു.

ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ , അഖിലേഷ് കെ , അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ ,സുനോജ് കാരയിൽ, അർജുൻ അജിത്ത് . ബേപ്പൂർ സ്റ്റേഷനിലെ Asi ദീപ്തി ലാൽ, ശ്രീജേഷ്,ഷിനോജ്,സജില. എലത്തൂർ സ്റ്റേഷനിലെ Asi രഞ്ജിത്ത് കുമാർ. പി , റെനീഷ്, രാജേഷ് കുമാർ, മധുസൂധനൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment