പെരുമണ്ണ
07 ജൂലൈ 2023
ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നവീകരണം പൂർത്തീകരിച്ച പെരുമണ്ണ ഗവ: ഹോമിയോ ഡിസ്പൻസറിയുടെ ഉദ്ഘാടനം പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് 2022-23 പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്.
വെള്ളായിക്കോട്ട് സംഘടിപ്പിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് സി. ഉഷ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വി.പി. കബീർ സ്വാഗതം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കവിത പുരുഷോത്തമൻ മുഖ്യാതിഥിയായിരുന്നു. ഈ വർഷത്തെ ജില്ലയിലെ മികച്ച ഡ്യൂട്ടീസ് ഡോക്ടർക്കുള്ള ഹോമിയൊപ്പതി വകുപ്പിന്റെ അവാർഡ് ലഭിച്ച മെഡിക്കൽ ഓഫീസർ കൂടിയായ ഡോ.പി. ഷംഷീറിനെ ചടങ്ങിൽ അനുമോദിച്ചു.
അസിസ്റ്റന്റ് എഞ്ചിനീയർ ദിവ്യ എ.എസ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ, ദീപ കാമ്പുറത്ത്, എം.എ. പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള പറശേരി, മെമ്പർമാരായ എം.കെ.റംല, ആമിനാബി ടീച്ചർ, കെ.സെക്കീന, രമ്യ തട്ടാരിൽ, ഇ നാസില, സ്മിത പറക്കോട്ട്, ആരീഷ്.പി കൂടാതെ സി.കെ.സാമി, എൻ.കെ.സൈനുദ്ദീൻ, വിഷബീബലി, ശ്രീനിവാസൻകരിയാട്ട്, സുബ്രമണ്യൻ, ഐ. കുഞ്ഞിമുഹമ്മദ്, മെഡിക്കൽ ഓഫീസർ ഡോ.പി.ഷംസീർ തുടങ്ങിയവരും സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ