Header Ads Widget

Responsive Advertisement
കോഴിക്കോട്
05 ജൂലൈ 2023

കോഴിക്കോട്  ജില്ലയിൽ തീവ്ര മഴയുള്ളതിനാലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 6ന് വ്യാഴാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.  ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. അതേ സമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
ജില്ലയിലാകെ ശക്തമായ മഴ തുടരുകയാണ്. 
          (ഫോട്ടോ: എൻ.സന്തോഷ്)
കോഴിക്കോട് പട്ടണത്തിൽ വെള്ളക്കെട്ട് തുടരുകയാണ്. നാട്ടിൻ പുറങ്ങളിൽ പുഴകളും തോടുകളും വയലുകളും നിറഞ്ഞ് കവിഞ്ഞൊഴുകയാണ്. പാലാഴി, കെ.ടി. താഴം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. പെരിങ്കൊല്ലൻ തോട് നിറഞ്ഞൊഴുകുയാണ്. കല്ലായി പുഴയുടെ ഒളവണ്ണ പെരുമണ്ണ പഞ്ചായത്തുകളിലെ ഭാഗങ്ങൾ നിറഞ്ഞൊഴുകുകയാണ്. പുഴക്ക്  കുറുകെ പുഴമ്പുറത്ത് നിർമ്മിച്ച പെട്ടിക്കലുങ്കിൽ തട്ടി മാലിന്യങ്ങൾ മുകൾഭാഗത്ത് അടിഞ്ഞ് കിടക്കുകയാണ്. 
               (പുഴമ്പുറം പെട്ടിക്കലുങ്ക്)
പാലത്തിൻ്റെ അടിത്തട്ടിൽ മണ്ണ് അടിഞ്ഞ് പുഴയുടെ ആഴം നഷ്ടമാകുന്നു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ദേശീയപാതയിൽ മഴ കനത്തതോടെ ഗതാഗത കുരുക്ക് രൂക്ഷമാണ്. കെ.ടി. താഴം ഭാഗത്തെ റോഡിൽ വലിയ കുഴി രൂപപ്പെട്ടത്  ബുധനാഴ്ച രാവിലെ വലിയ ഗതാഗത സ്തംഭനമുണ്ടാക്കി.
 ട്രാഫിക് പൊലീസാണ് സമീപത്ത് നിന്നും കല്ലുകൾ കൊണ്ട് വന്ന് കുഴി നികത്തിയത്.
പാലാഴി പ്രദേശത്ത് മരങ്ങൾ  പൊട്ടിവീണ് വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി.
 കുന്നത്തു പാലം ഇറിഗേഷൻ ഷട്ടറിന് സമീപമുള്ള മരം കടപുഴകി വീണു.
ഒളവണ്ണയിലെ തവുട്ടേരി കുന്ന്, കോമലക്കുന്ന്, ഗുരുവായൂരപ്പൻ കോളജ് കുന്ന് എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ഒളവണ്ണ കൊടി നാട്ടുമുക്കിന് സമീപം ഒരു വീട്ടിലെ കിണർ ഇടഞ്ഞ് താഴ്ന്നു.

Post a Comment