Header Ads Widget

Responsive Advertisement
പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ മാർച്ച് കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്യുന്നു

പന്തീരാങ്കാവ്
31 ജൂലൈ 2023
കോൺഗ്രസ് നേതാക്കൾക്കെതിരെയും
മാധ്യമ പ്രവർത്തകർക്കെതിരെയും കള്ളക്കേസെടുക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി.  
പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്  കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. 
പൊലീസ് കള്ളക്കേസെടുക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ഇന്ന്  സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിരുന്നു.
ബ്ലോക്ക് പ്രസിഡന്റ് രവികുമാർ പനോളി അധ്യക്ഷനായി. ചോലയ്ക്കൽ രാജേന്ദ്രൻ, എ.ഷിയാലി  , എ.പി.പീതാംബരൻ, സി.എം. സദാശിവൻ, കെ.പി. റഷീദ്, കെ.കെ. മഹഷ്, സൗദാബീഗം, അജിത പൂളക്കൽ, ഷാഹിന, സുജിത് കാഞ്ഞോളി എന്നിവർ സംസാരിച്ചു.

Post a Comment