സുല്‍ത്താന്‍ബത്തേരി
01 സപ്തംബർ 2023
സുൽത്താൻ ബത്തേരി മൂലങ്കാവ് എര്‍ലോട്ടുകുന്നില്‍ വീണ്ടും കടുവയുടെ ആക്രമണം.ഇന്നലെ രാത്രി ഒൻപതു മാണിയോടെയാണ് ജനവാസകേന്ദ്രത്തിലെത്തിയ കടുവ തൊഴുത്തിൽ കെട്ടിയ പശുവിനെ ആക്രമിച്ചത്.
എറലോട്ടുകുന്നു വയലിൽ
എസി രാജേഷിന്റെ പശുവിനെയാണ് അക്രമിച്ചത്. തൊഴുത്തിൽ കെട്ടിയിട്ട പശുവിൻ്റെ കഴുത്തിൽ സാരമായ മുറിവ് പറ്റിയില്ലെങ്കിലും കടുവക്ക് പശുവിനെ കൊണ്ടുപോകാൻ കഴിഞ്ഞില്ല.
എന്നാൽ വീട്ടിലെ വളർത്തു പട്ടിയെ കടുവ കൊണ്ടുപോയി.വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കടുവ എത്തിയത്.
കഴിഞ്ഞ ഒരാഴ്ചയായി മൂലങ്കാവ് 64 ഭാഗത്ത് കടുവയുടെ സാന്നിദ്ധ്യമുണ്ട്.
ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്ന സ്ഥിതിയാണ് ഉള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് എര്‍ലോട്ടുകുന്നില്‍ കടുവ ഒരു മൂരിക്കുട്ടനെ കൊന്നിരുന്നു. കടുവയുടെ അക്രമണം വീണ്ടും ഉണ്ടായ സാഹചര്യത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രാത്രിയിൽ പുറത്തിറങ്ങരുതെന്നും വളർത്തുമൃഗങ്ങളുടെ സ്ഥലത്ത് ലൈറ്റ് തെളിച്ചിടണമെന്നുമുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
കൂട് സ്ഥാപിച്ച് കടുവയെ ഉടൻ തന്നെ പിടികൂടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. അവശ്യമായ നടപടികൾ വനം വകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ