കോഴിക്കോട്
06 ആഗസ്റ്റ് 2023
സി ജി എച്ച് എസ് വെൽനസ് സെൻറർ ചികിത്സാ പദ്ധതിയിൽ ജീഡിഎസ് ജീവനക്കാരെ ഉൾപ്പെടുത്തണമെന്ന് എഫ് എൻ പി ഓ ഡിവിഷനൽ സമ്മേളന യോഗം ആവശ്യപ്പെട്ടു.
എസ് എൻ പി ഓ സംയുക്ത ഡിവിഷനൽ സമ്മേളനവും യാത്രയയപ്പ് യോഗവും
6/ 8/ 2018 കാലിക്കറ്റ് ഹെഡ് പോസ്റ്റ് ഓഫീസ് റിക്രിയേഷൻ ക്ലബ് ഹാളിലാണ് സംഘടിപ്പിച്ചത്. എം.കെ.രാഘവൻ
എം പി പരിപാടി ഉത്ഘാടനം ചെയ്തു.
യോഗത്തിൽ സി ജി എച്ച് എസ് പദ്ധതിയിൽ ജി ഡി എസ് ജീവനക്കാരെ കൂടി ഉൾപ്പെടുത്തണമെന്നും കോർപ്പറേഷന് പുറത്തുള്ള സർവീസിൽ ഉള്ള ഡിപ്പാർട്ട്മെൻറ് ജീവനക്കാരെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കൂടുതൽ ഹോസ്പിറ്റലുകളെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാഘവൻ എം പിക്ക് നിവേദനം നൽകി. മുൻ സംസ്ഥാന എഫ് എം നേതാവ് കെ രാജൻ മാസ്റ്റർക്കും മറ്റ് റിട്ടയർ ചെയ്ത ജീവനക്കാർക്കും ചടങ്ങിൽ യാത്രയപ്പ് നൽകി. വിനോദ് കുമാർ ഡിവിഷണൽ സെക്രട്ടറി (ജി ഡി എസ്) അധ്യക്ഷതവഹിച്ചു. സംസ്ഥാന എഫ് എൻപി ഓ കൺവീനർ കെ വി സുധീർകുമാർ മുഖ്യപ്രഭാഷണം നടത്തി. മഹേഷ് സംസ്ഥാന സെക്രട്ടറി പോസ്റ്റ് മാൻ എംടിഎസ് പി സുകുമാരൻ സംസ്ഥാന ട്രഷറർ (എൻ യു ജി ഡി എസ്), സുരേന്ദ്രദാസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി, പി ജെ ജെയിംസ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി, ജയാനന്ദൻ, പി അബ്ദുല്ല, സുരേഷ് കുമാർ, രഞ്ജിത്ത്, ആനന്ദൻ, ഉഷാരത്നം, വൈശാഖ് സ്വാഗതവും, ധീരജ് നന്ദിയും രേഖപ്പെടുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ