കോഴിക്കോട്
07 ആഗസ്റ്റ് 2023
കോഴിക്കോട്ടെ ഹോണ്ട ബിഗ് വിംഗിൽ നിന്നും ഇറക്കിയ ഹോണ്ട മോട്ടോർ സൈക്കിളിന് ഫൂട്ട് റസ്റ്റും ബാക്ക്പില്യൻ ഹാൻഡിലും സാരി ഗാർഡും ഇല്ലെന്ന പേരിൽ പൊലീസ് പിഴയിട്ടു. എന്നാൽ വാഹനത്തിലെ ഫൂട്ട് റസ്റ്റും പില്യൻ ഹാൻ്റിലും സാരി ഗാർഡും കാണിച്ചു കൊടുത്തപ്പോൾ ഇതൊന്നും നിയമാനുസൃതമല്ലെന്ന് പൊലീസ്. ഈ വിധത്തിലാണ് വണ്ടി ഇറങ്ങുന്നതെന്ന് പറഞ്ഞപ്പോൾ കൂടുതൽ സംസാരിച്ചിൽ പിഴ രണ്ടായിരമാക്കുമെന്ന് പൊലീസിൻ്റെ ഭീഷണി.
26 ജൂലൈ 2023 ന് വൈകീട്ട് 3 മണിയോടെ കോഴിക്കോട് മലാപ്പമ്പിൽ വെച്ചാണ് നിയമ ലംഘനം ആരോപിച്ച് പൊലീസ് 1000 രൂപ പിഴയിട്ടത്.
വാഹനം രജിസ്റ്റർ ചെയ്തിറക്കുമ്പോൾ ഉള്ളതെല്ലാം വാഹനത്തിലുണ്ടെന്നും ഏതെങ്കിലും അഴിച്ചു മാറ്റുകയോ കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടില്ലെന്നും വാഹന ഉടമ പറഞ്ഞു. വാഹന ഉടമക്ക് അയച്ച ഇ ചെല്ലാനിൽ ഉള്ള വാഹനത്തിൻ്റെ ചിത്രത്തിൽ ഫൂട്ട് റസ്റ്റും പില്യൻ ഹാൻ്റിലും സാരി ഗാർഡും വ്യക്തമായി കാണാമെന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ഈ വിഷയം വാഹന ഡീലറെ അറിയിച്ചപ്പോൾ നിലവിലുള്ള എല്ലാ നിയമങ്ങളും അനുസരിച്ച് ആണ് വാഹനം രജിസ്റ്റർ ചെയ്തു നൽകുന്നതെന്നാണ് അവരുടെ പ്രതികരണം.
ചെയ്യാത്ത തെറ്റിന് ഫൈൻ അടക്കില്ലെന്നും വിഷയത്തിൽ കുടുതൽ വ്യക്തതക്കായി ആർ ടി ഓഫീസിനെ സമീപിക്കാനും തുടർന്ന് കോടതിയെ സമീപിക്കാനുമാണ് ഉടമയുടെ തീരുമാനം.
പണപ്പിരിവിനായി ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി വാഹനങ്ങൾക്ക് പിഴയിടുന്നതിൽ നിന്ന് ഉദ്യോഗസ്ഥർ പിൻമാറണം. ഇത്തരം പ്രവർത്തികൾ പൊലീസിൻ്റെ മുഖം വികൃതമാക്കാനേ ഉപകരിക്കൂ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ