Header Ads Widget

Responsive Advertisement
ബത്തേരി
23 ആഗസ്റ്റ് 2023
ലഹരിമരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശി ലബീബുൽ മുബാറക് ആണ് മയക്കുമരുന്നുമായി വയനാട് സുൽത്താൻ ബത്തേരിയിൽ പിടിയിലായത്. യുവാവിൽ നിന്ന്  115 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

സുൽത്താൻ ബത്തേരി സെൻട്രൽ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് മുബാറക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് എസ്പിയുടെ സ്വാഡും ബത്തേരി പൊലീസും ചേർന്നാണ് അറസ്റ്റ് നടത്തിയത്.

ഓണത്തിനോട് അനുബന്ധിച്ച്  കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ബത്തേരി വഴി കേരളത്തിലേക്ക് വ്യാപകമായി  ലഹരി കടുത്തുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസിന്‍റേയും പൊലീസിന്‍റേയും പരിശോധനകൾ ജില്ലയിൽ വരും ദിവസങ്ങളിലും ശക്തമായി തുടരും.
 

Post a Comment