പെരുമണ്ണ
19 ആഗസ്റ്റ് 2023
റോഡ് മുറിച്ച് കലുങ്ക് പണി
ഗതിമുട്ടി യാത്രക്കാർ.
പുത്തൂർ മഠം പൊറ്റമ്മൽ റോഡിൽ മുണ്ടുപാലത്താണ് ശനിയാഴ്ച രാവിലെയോടെ കലുങ്ക് പണി ആരംഭിച്ചത്.
മുണ്ടുപാലം അങ്ങാടിക്ക് സമീപം റോഡിന് വീതി കുറഞ്ഞ ഭാഗത്താണ് റോഡ് രണ്ടായി മുറിച്ചത്. റോഡ് പൂർണ്ണമായും മുറിച്ചതോടെ ഇരുചക്രവാഹനങ്ങൾക്ക് പോലും ഈ വഴി പോകാനാവില്ല. ഈ റൂട്ടിൽ മെഡിക്കൽ കോളുമായി ബന്ധപ്പെടുന്ന 28 ബസ്സുകളാണ് സർവ്വീസ് നടത്തിയിരുന്നത്. റോസ് മുറിച്ചതോടെ 14 ബസ്സുകൾ സർവ്വീസ് നിർത്തി. ശേഷിക്കുന്നവ റൂട്ട് മാറ്റി ഓടുകയാണ്.
പരിക്ഷാ സമയമായതിനാൽ വിദ്യാർത്ഥികളടക്കമുള്ളവർ കിലോമീറ്ററുകൾ നടക്കേണ്ടി വരും.
റോഡ് ഭാഗികമായി മുറിച്ച് നിർമ്മാണം നടത്തുകയോ, ബദൽ സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്യാതെ കലുങ്കു പണി ആരംഭിച്ചതിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
നാട്ടുകാരും യാത്രക്കാരും ബസ് അസോസിയേഷൻ പ്രവർത്തകരും പ്രതിധേവുമായി എത്തിയതോടെ രണ്ട് ദിവസത്തിനകം ബദൽ സൗകര്യധാനമൊരുക്കാമെന്ന് അറിയിച്ചതായി ബസ് അസോസിയേഷൻ പ്രവർത്തകർ പറഞ്ഞു.
കലുങ്ക് പണി പൂർത്തിയായി ഗതാഗതത്തിന് തുറന്നുകൊടുക്കുണ മെങ്കിൽ രണ്ടാഴ്ചയിലേറെ സമയം വേണ്ടിവരും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ