പെരുമണ്ണ
18 ആഗസ്റ്റ് 2023
ഒരു ഭാഗത്ത് കർഷകരെ ആദരിക്കൽ നടക്കുമ്പോൾ മറുഭാഗത്ത് കൃഷിയിടങ്ങൾ നികത്തുന്നതും തുടരുകയാണ്. പെരുമണ്ണയിലെ
കീഴ്പാടം പ്രദേശത്തെ തണ്ണീർതടം ഇപ്പോൾ മണ്ണിട്ട് നികത്തൽ നടക്കുകയാണ്.
നാലോളം കുടിവെള്ള പദ്ധതി നിലവിലുള്ള പ്രദേശത്തെ തണ്ണീർതടമാണ് മണ്ണിട്ട് നികത്തു കൊണ്ടിരിക്കുന്നത്. ഈ പ്രദേശത്ത് കൂടി കടന്ന് പോകുന്ന പാലക്കാട് കോഴിക്കോട് ഗ്രീൻ ഫീൽഡ്ഹൈവേക്ക് പോലും വയലിൽ മണ്ണിട്ട് നികത്താതെ മേൽപ്പാലമാണ് നിർമ്മിക്കുന്നത്.
വെള്ളപൊക്ക ഭീഷണി നേരിടുന്ന ഈ പ്രദേശം മണ്ണിട്ട് നികത്തുന്നത് തടയണപ്പെന്ന് ബി.ജെ.പി യോഗം ആവശ്യപ്പെട്ടു. ഒളവണ്ണ മണ്ഡലം സെകട്ടറി ബിജു കല്ലട, ഏരിയ പ്രസിഡന്റ് രാജൻ കരിയാട്ട്, വൈസ് പ്രസിഡന്റ് സുബ്രമണ്യൻ യീരോത്ത്, അനീഷ്എം.കെ, ബൂത്ത് പ്രസിഡന്റ് പ്രകാശൻ കെ. തുടങ്ങിയവർ സംസാരിച്ചു. സംസാരിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ