Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
O7 ആഗസ്റ്റ് 2023

എസ് എൻ ഡി പി കൊടൽ നടക്കാവ് ശാഖ വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ബേപ്പൂർ യൂനിയൻ പ്രസിഡൻറ് ഷാജു ചമ്മിനി യോഗം ഉത്ഘാടനം ചെയ്തു. 
06 ആഗസ്റ്റ് 2023 ന് ഞായറാഴ്ച കൊടൽ നടക്കാവിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം 
നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും കുട്ടികൾക്ക് പഠന ഉപകരണങ്ങൾ വിതരണം  ചെയ്യുകയും ചെയ്തു.ബേപ്പൂർ യുനിയൻ സെക്രട്ടറി ഇൻ ചാർജ് സതീഷ് കുമാർ അയനിക്കാട് മുഖ്യ പ്രഭാഷണം നടത്തി.
കൊടൽ നടക്കാവ് ശാഖ സെക്രട്ടറി മനോജ് കുമാർ എം.കെ, പ്രസിഡൻ്റ്
പി.വാസു, സന്തോഷ് കുമാർ വി, സി അപ്പുട്ടി തുടങ്ങിയവർ സംസാരിച്ചു.
പുതിയ കമ്മറ്റിയും നിലവിൽ വന്നു.

Post a Comment