Header Ads Widget

Responsive Advertisement

പന്തീരങ്കാവ്
31 ആഗസ്റ്റ് 2023

ഒളവണ്ണ പഞ്ചായത്തിലെ കോഴിക്കോടൻ കുന്ന് പാറമ്മൽ ഭാഗത്ത് പുലിയുടെ സാന്നിധ്യമില്ലെന്ന് വനം ഉദ്യോഗസ്ഥർ . പ്രദേശത്ത് ഒരാഴ്ചക്കാലമായി പുലിയോട് സാമ്യമുള്ള ജീവിയെ പലരും കാണുകയും ചിലയിടങ്ങളിൽ കാൽപാടുകൾ ശ്രദ്ധയിൽ പെടുകയും മാറിയിൽ മീത്തൽ ഭാഗത്തെ ഒരു വീട്ടിൽ രക്തം കാണുകയും ചെയ്ത സാഹചര്യത്തിൽ വനംവകുപ്പിൻ്റെ റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് ഈ നിഗമനത്തിൽ എത്തിയത്. 
ലഭ്യമായ സൂചനകളിൽ നിന്നും ഇത് കാട്ടുപുച്ച വിഭാഗത്തിലുള്ള ജീവിയാകമെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം. സെക്ഷൻ ഫോറസ്റ്റർ വി.പി.പ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇ.ജഗദീഷ് കുമാർ, എം.എ.ഹിജിത്ത്, അബ്ദുൾ കരീം ടി.കെ എന്നിവരാണ് പരിശോധനക്ക് എത്തിയത്.
പ്രദേശത്തെ ആളുകൾക്ക് ആവശ്യമായ ബോധവത്കരണം നടത്തിയാണ് സംഘം മടങ്ങിയത്.

Post a Comment