Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
01 സപ്തംബർ 2022
പന്തീരാങ്കാവ് എസ്. എൻ. ഡി. പി യോഗം ശാഖയിൽ വിശ്വ ഗുരു ശ്രീനാരായണ ഗുരു ദേവന്റെ 169ആമത് ജയന്തിയാഘോഷം വിപുലമായി ആഘോഷിച്ചു.ഗുരു ജയന്തി ദിനമായ ആഗസ്റ്റ് 31 ന് സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ദീപ പ്രോജ്വലനത്തോടെ തുടക്കമായി. 
എസ്. എൻ. ഡി. പി യോഗം ഡയരക്ടർ ബോർഡ് അംഗം സുനിൽകുമാർ പുത്തൂർ മഠം ഉത്ഘാടനം ചെയ്തു.
ശാഖ പ്രസിഡന്റ് കൊളങ്ങരടത്ത് ബാബു അധ്യക്ഷത വഹിച്ചു. ആദിവാസി മേഖലയിലെ സേവനങ്ങൾക്ക് മുന്ന് തവണ ദേശിയ പുരസ്‌കാരം നേടിയ മനശാസ്ത്രജ്ജൻ ധനേഷ് ബുദ്ധനെ പൊന്നാടയാണിയിച്ചു ആദരിച്ചു. അദ്ദേഹം ഗുരുദേവ സന്ദേശം നൽകി. ബേപ്പൂർ യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിണി മുഖ്യ പ്രഭാഷണം നടത്തി.
+2 പരീക്ഷയിലെ വിജയികളായ ശ്രെയലക്ഷി.പി. വി, അർജുൻ ദേവ് മാമ്മിയിൽ, ദേവനന്ദന എ. എന്നിവരെ ഉപകാരം നൽകി അനുമോദിച്ചു. കെ. കെ. ശ്രീധരൻ, എടകോത്ത്  മാധവൻ, സുമ ബാബു കൊളങ്ങരടത്ത് എന്നിവർ ആശംസകൾ നേരുന്നു സംസാരിച്ചു. രക്ന സിംഗ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സുമബാബുവിന്റെ നേതൃത്വത്തിൽ ഗുരുദേവ കിർത്തനങ്ങൾ ആലപിച്ചു. ശാഖ സെക്രട്ടറി ഡി. എം. ശശിധരൻ സ്വാഗതവും, ജയപ്രകാശൻ മാസ്റ്റർ കൃതജ്ഞതയും പറഞ്ഞു.

Post a Comment