പന്തീരാങ്കാവ്
18 ആഗസ്റ്റ് 2023
ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കര്‍ഷകരെ ആദരിച്ചു.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിനാഘോഷം പിടിഎ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി ശാരുതി അധ്യക്ഷത വഹിച്ചു. പന്തീരങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ചടങ്ങിൽ ആദരിച്ചു.
മുതിർന്ന കർഷകൻ: കണ്ടിയിൽ മീത്തൽ കൃഷ്ണൻ ഇരിങ്ങല്ലൂർ.
മികച്ച ജൈവകർഷകൻ:ബാബു കെകെ.
എസ് സി വിഭാഗത്തിൽ പെടുന്ന മികച്ച കർഷകൻ: ഭാസ്കരൻ വി
മികച്ച വനിതാ കർഷക: രജിത പി
മികച്ച വിദ്യാർത്ഥി കർഷകൻ: നന്ദ ഗോപാൽ
മികച്ച യുവ കർഷക: നിശരി നാഥ് കെ എം.
മികച്ച ക്ഷീര കർഷക: ഹൃദ്യ ലോഹിത്
മികച്ച പച്ചക്കറി കർഷകൻ: ദിലീപ് കുമാർ
മികച്ച കേര കർഷകൻ: രത്നാകരൻ മുതിർന്ന കർഷക തൊഴിലാളി: ശ്രീമതി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കോഴിക്കോട് ബ്ലോക്ക് എഡിഎം സീമ ബി.ജെ പദ്ധതി വിശദീകരണം നടത്തി.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രശാന്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സിന്ധു എം, മിനി. പി, ബാബുരാജൻ പി, വർക്കിംങ്ങ് ഗ്രൂപ്പ് ചെയർപേഴ്സൺ സബീല നടുവിലകത്ത്, വാർഡ് മെമ്പർ ധനേഷ്, വെറ്റിനറി ഡോക്ടർ മിഥിൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ നീതു ചന്ദ്ര സ്വാഗതവും സെക്രട്ടറി സുനിൽകുമാർ പി.ജി നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ