പന്തീരങ്കാവ്
18 ആഗസ്റ്റ് 2023
കേരളത്തിലെ രൂക്ഷമായ വിലക്കയറ്റത്തിനെതിയെയും സപ്ലൈക്കൊ സ്തംഭനത്തിനെതിരെയും സായാഹ്ന ധർണ്ണ നടത്തി. ബി ജെ പി ഒളവണ്ണ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ
ധർണ്ണാ സമരം നടത്തിയത്.
ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ ടി.രനീഷ് ഉദ്ഘാടനം ചെയ്തു. പന്തീരങ്കാവ് അങ്ങാടിയിലാണ് സായാഹ്ന ധർണ്ണ നടത്തിയത്. അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണെന്നും സപ്ലൈക്കോയുടെ പ്രവർത്തനം നിർജീവമെന്നും വില നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും നേതാക്കൾ പറഞ്ഞു.
ബി ജെ പി ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് കെ.നിത്യാനന്ദൻ അധ്യക്ഷത വഹിച്ചു.യുവമോർച്ച സംസ്ഥാന ജന: സെക്രട്ടറി കെ.ഗണേഷ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജന:സെക്രട്ടറിമാരായ പവിത്രൻ പനിക്കൽ, ആർ.മഞ്ജുനാഥ്, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ഏ കെ.പ്രദീപ്, ഏരിയ പ്രസിഡണ്ട് ഡി എം ചിത്രാകരൻ എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ