Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
19 ആഗസ്റ്റ് 2023
ഒളവണ്ണ തൊണ്ടിലക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നു. പാലത്തിൻ്റെ പ്രവൃത്തി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് 
ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോർപ്പറേഷനെയും ഒളവണ്ണ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് ബികെ കനാലിന് കുറുകെ തൊണ്ടിലകടവിൽ ആണ് പുതിയ പാലം വരുന്നത്‌. വർഷങ്ങൾക്ക് മുമ്പ് പണിത ഇവിടെയുള്ള പാലം ഇടുങ്ങിയതും കാലപ്പഴക്കത്താൽ അപകടാവസ്ഥയിലുമാണ്. ഏറെ കാലമായുള്ള പ്രദേശവാസികളുടെ സ്വപ്നത്തിനാണ് ഇന്ന് ചിറക് മുളച്ചത്.
പുതിയ പാലത്തിന് 150 മീറ്റർ നീളവും 10 മീറ്റർ വീതിയുമാണുണ്ടാവുക.
100 പാലങ്ങൾ നിർമിക്കുമെന്ന എൽ.ഡി.എഫ് വാഗ്ദാനം യാഥാർഥ്യമാകുകയാണ്. നൂറിലേറെ പാലങ്ങളുടെ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 68 പാലങ്ങളുടെ നിർമാണം പൂർത്തീകരിച്ചെന്നും മന്ത്രി ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കൂടാതെ
പാലങ്ങൾ അത്യാകർഷകമാക്കാനുള്ള പദ്ധതികളും നടപ്പിലാക്കും. പാലങ്ങളുടെ അടിഭാഗം ഗുണപരമായി ഉപയോഗിക്കാനുള്ള പദ്ധതിയുടെ ഭാഗമായി രണ്ടു ഓവർ ബ്രിഡ്ജുകളിൽ പൈലറ്റ് പ്രൊജക്ടുകൾ നടപ്പിലാക്കും. പാലങ്ങളുടെ അടിഭാഗത്ത് ബാഡ്മിന്റൺ കോർട്ട്, സ്കേറ്റിങ് പ്ലേസസ് , ചെസ്ബ്ലോക്സ് തുടങ്ങി 
വൈവിധ്യമാർന്ന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നും
മന്ത്രി ചടങ്ങിൽ വ്യക്തമാക്കി.
ചടങ്ങിൽ പി.ടി.എ.റഹീം എം.എൽ.എ. അധ്യക്ഷനായിരുന്നു.
തൊണ്ടിലക്കടവിൽ പുതിയ പാലം നിർമിക്കാൻ 20.45 കോടി രൂപയാണ് നബാർഡ് പദ്ധതിയിൽ
പൊതുമരാമത്ത് വകുപ്പ് വിലയിരുത്തിയത്. 
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പാലത്തിന്റെ നിർമ്മാണ കരാർ. 
ഉത്തരമേഖല പാലങ്ങൾ വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ പി.കെ.രമ റിപ്പോർട്ട് അവതരിപ്പിച്ചു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശൈലജ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി, ജനപ്രതിനിധികളായ രവീദ്രൻ പറശ്ശേരി, എം.സിന്ധു, പ്രേമലത തെക്കു വീട്ടിൽ, 
ഹൈജിൻ ആൽബർട്ട് തുടങ്ങിയവർ സംസാരിച്ചു.

 

Post a Comment