Header Ads Widget

Responsive Advertisement
പാറമ്മൽ
22 സപ്തംബർ 2023

വാഴയൂർ ഗ്രാമപ്പഞ്ചായത്ത് വാർഡ് - 16 പാറമ്മലിൽ എല്ലാ മാസവും വയോജന സംഗമം നടത്തി വരുന്നു. സംസ്ഥാന സർക്കാറിന്റെ  സായം പ്രഭ പദ്ധതിയും പഞ്ചായത്തിലെ ജെന്റർ റിസോഴ്സ് സെന്ററിന്റെ  തനത് പ്രോഗ്രാം ആയ സായന്തനം വയോജന വേദിയും പ്രയോജനപ്പെടുത്തിയാണ് സംഗമം നടത്തി വരുന്നത്.
  21-11- 2022 ൽ തുടങ്ങിയ വയോജന സംഗമം എല്ലാ മാസവും മുടക്കം വരാതെ നടക്കുണ്ട്. എല്ലാ മാസവും 21-ാം തിയതി വാർഡിൽ  വിവിധ സ്ഥലങ്ങളിലായി   വ്യത്യസ്ത പ്രോഗ്രാമുകൾ കൂടി സംഘടിപ്പിച്ചാണ് വയോജന സംഘമം നടത്തി വരുന്നത്. 
ഈ മാസം നടന്നത് 11-മത്തെ സംഗമമാണ്. മാടമ്പത്ത് ഹേമ മാലിനി എന്നവരുടെ വീട്ടിൽ വെച്ചാണ് ഇത്തവണ സംഗമം നടന്നത്. വയോജനങ്ങൾ പാട്ടുപാടിയും കഥകൾ പറഞ്ഞും, മനസ്സ് തുറക്കുന്ന ഇത്തരം സംഗമങ്ങൾ വലിയ പ്രശംസകൾ നേടിക്കഴിഞ്ഞു.
ഗ്രാമ പഞ്ചായത്ത് മെമ്പർ എ.വി അനിൽ കുമാർ, വയോജനവേദി സെക്രട്ടറി രാധ എ, പ്രസിഡന്റ് സി.രാവുണ്ണിക്കുട്ടി, ജി.ആർ സി കമ്മ്യൂണിറ്റി കൗൺസിലർ  എൻ. സ്മിത തുടങ്ങിയവരാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. പൊതുപ്രവർത്തകനായ ടി.കെ സുനിൽ മാസ്റ്റർ, അങ്കണവാടി ജീവനക്കാരായ പി. രജിഷ, സി.വി.ഉഷ എന്നിവരും 11-ാമത്തെ വയോജന സംഗമത്തിൽ പങ്കെടുത്തു.
ജനകീയാസൂത്രണ പദ്ധതി രൂപീകരണ കാലഘട്ടം മുതൽ പാമ്മൽ ഗ്രന്ഥാലയം & വായനശാലയിൽ എല്ലാ ആഴ്ചയിലും പൈതൃകം വയോജന വേദിയും നടക്കുന്നുണ്ട്

Post a Comment